slab
മാർക്കറ്റിന് സമീപം ബൈപാസ് അടിപാതയിലെ സ്ലാബ് തകർന്നഭാഗം

ആലുവ: മാർക്കറ്റിന് സമീപം ബൈപ്പാസിൽ റോഡിന് കുറുകെയുള്ള കാനയുടെ സ്ലാബ് തകർന്നിട്ട് ദിവസങ്ങളായി. ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര പ്രദേശത്തേക്കുള്ള വാഹനങ്ങളും സ്‌കൂൾ വാഹനങ്ങളും ചരക്ക് ലോറികളും അടക്കം നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാനവഴിയുടെ നടുക്കാണ് സ്ലാബ് തകർന്നിരിക്കുന്നത്. നിലവിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നാട്ടുകാർ തകർന്ന ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്.

സ്ലാബ് മാറ്റുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. തകർന്ന ഈ സ്ലാബ് മാറ്റിസ്ഥാപിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര നിവാസികളെ സംഘടിപ്പിച്ച് സമരം നടത്തുമെന്ന് ഉളിയന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരീഷ് പല്ലേരി അറിയിച്ചു.