ആലുവ: മുപ്പത്തടം കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഏഴിന് അയ്യപ്പൻ വിളക്ക് മഹോത്സവം സംഘടിപ്പിക്കും. ആലങ്ങാട് യോഗം രവീന്ദ്രനാഥ് മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് ഏഴിന് ദീപാരാധന, ദീപക്കാഴ്ച, ചെണ്ടമേളം, ശാസ്താംപാട്ട്, അന്നദാനം, എതിരേൽപ്പ്, ആഴിപൂജ എന്നിവ ഉണ്ടാകുമെന്ന് കൺവീനർ വി.സി. മണികണ്ഠൻ അറിയിച്ചു.