നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ 2018ലെ പ്രളയത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടും അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ സ്ഥിരം ലോക അദാലത്തിൽ പരാതി നൽകുന്നതിന് പഞ്ചായത്തിൽ നിന്ന് സാക്ഷ്യപത്രം വാങ്ങിയിട്ടുള്ളവർക്ക് ആവശ്യമായ നിയമസഹായം നൽകും. ഇന്ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസിൽ അഭിഭാഷകന്റെ സഹായമുണ്ടാകും. ബന്ധപ്പെട്ടവർ എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അറിയിച്ചു.