medical-camp
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ പ്രളയാനന്തര മെഡിക്കൽ ക്യാമ്പ് എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ ആരംഭിച്ച ബ്ലഡ് പ്രഷർ ആൻഡ് പൾസ് യൂണിറ്റ് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത ഉദ്ഘാടനം ചെയ്തു. പറവൂർ ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് ചാരിറ്റബിൾ സൊസൈറ്റിയാണ് ഉപകരണങ്ങൾ സ്‌കൂളിന് നൽകിയത്. സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകൾക്ക് ബ്ലഡ് ഷുഗർ നോക്കുന്നതിനും പൾസ്, രക്തസമ്മർദപരിശോധന നടത്തുന്നതിനും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പരിശീലനം നൽകി. പരിശീലനം നേടിയ കേഡറ്റുകൾ മറ്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്തസമ്മർദ പരിശോധന നടത്തും.

ഹൈസ്‌കൂളിൽ നടന്ന പ്രളയാനന്തര മെഡിക്കൽ ക്യാമ്പ് എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. പി.‌ടി.എ പ്രസിഡന്റ് ആന്റണി ബാബു, ജെ.ആർ.സി സൊസൈറ്റി ജില്ലാ ചെയർമാൻ അഡ്വ. രാജേഷ് രാജൻ എന്നിവർ സംസാരിച്ചു.