കോലഞ്ചേരി: തുള്ളി വെള്ളത്തിന്റെ വിലയറിഞ്ഞവരാണ് കടയിരുപ്പ് സ്കൂളിലെ കുട്ടികൾ. ഇനി ഒരു തുള്ളി വെള്ളം പാഴാക്കില്ല. മഴ വെള്ള കൊയ്ത്തിനിറങ്ങിയിരിക്കുകയാണ് കടയിരുപ്പ് ഗവ. എൽ.പി സ്കൂൾ.
കിണർ റീ ചാർജിങ്ങ്, മഴക്കുഴി സംരഭങ്ങളിലൂടെ സ്കൂളും പരിസരവും ജല സമൃദ്ധമാക്കും.
സ്കൂളിന്റെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം , വേനൽ കാലത്തേയ്ക്കായി 50000 ലിറ്റർ ശേഷിയുള്ള ജല സംഭരണിയിൽ ശേഖരിക്കും.സംരഭത്തിന് സാമ്പത്തിക പിന്തുണനൽകുന്നത് കടയിരുപ്പ് സി.വി ജെ ഫൗണ്ടേഷൻ.സന്നദ്ധ സംഘടനയായ സി.എഫ്.ഐ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മാണത്തിന് മേൽ നോട്ടംവഹിക്കും.കിണർ റീ ചാർജിങ്ങും, മഴക്കുഴികളും സമീപത്തെ വീടുകൾക്കും പ്രയോജനപ്പെടുന്ന വിധം രൂപ കല്പനചെയ്യും.
ഉയർന്ന പ്രദേശത്താണ് സ്കൂൾ കിണർ. കിണർ ജല സമൃദ്ധമായാൽ പ്രയോജനം സമീപ പ്രദേശത്തെ കിണറുകൾക്ക് ലഭിക്കുമെന്ന്ഹെഡ് മാസ്റ്റർ സി.കെ രാജൻപറഞ്ഞു
കുട്ടികൾ കൈ കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് സ്കൂളിലെ പച്ചക്കറി കൃഷിയ്ക്ക് ഉപയോഗിക്കുന്നു.
പഞ്ചായത്തിലെ മാതൃകാ പദ്ധതിയായി അവതരിപ്പിക്കുകയാണ് ലക്ഷ്യം .പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജുസി.എഫ്.ഐ യുടെ പാലക്കാടുള്ള പദ്ധതി നേരിൽ കണ്ട ശേഷമാണ് ഇവിടെ തുടങ്ങിയത്.
സ്കൂൾ റോഡ് നിരപ്പിൽ നിന്നും ഉയരത്തിലാണ് അതു കൊണ്ടു തന്നെ വേനൽക്കാലത്ത് കുടി വെള്ള ക്ഷാമമുണ്ടാകുക പതിവാണ്. ജല അതോറിറ്റി വെള്ളവും കിട്ടാറില്ല.