ഉദയംപേരൂ‌ർ: നാഷണൽ എക്സ് സർവീസ്‌ മെൻ കോർഡിനേഷൻ കമ്മിറ്റിയുടേയും വ്യാപാരി വ്യവസായി ഉദയംപേരൂർ യൂത്ത് വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉദയംപേരൂരിന്റെ വീരപുത്രൻ സ്വരാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഒന്നാം ചരമവാർഷികദിമായ ഇന്ന് വൈകുന്നേരം 5.30 ന് ഉദയംപേരൂർ കവലയ്ക്കാടിനു സമീപം അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനം നാഷണൽ എക്സ് സർവീസ്‌മെൻ കോർ‌ഡിനേഷൻ കമ്മിറ്റിയുടെ അഖിലേന്ത്യാ വൈസ് ചെയർമാൻ വി.എസ്. ജോൺ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. സി.ഐ. കെ. ബാലൻ അനുസ്മരണ പ്രഭാഷണവും നടത്തും.ഉദയംപേരൂർ യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാമോദരൻ, ഷീലാ മൈക്കിളിനേയും വീർനാരി ഡയാനാ സെബാസ്റ്റ്യനേയും ആദരിക്കും.