കൊച്ചി: 2020 ജനുവരി 10, 11 തീയതികളിൽ കൊൽക്കത്തയിൽ വെച്ച് നടക്കുന്ന രാജ്യാന്തര ഓട്ടിസം കോൺഫറൻസിനുള്ള രജിസ്‌ട്രേഷനുകൾ ആരംഭിച്ചു. രാജ്യത്തും വിദേശത്തുമുള്ള മുപ്പതോളം വിഗദ്ധർ പങ്കെടുക്കുന്ന കോൺഫറൻസിൽ ഓട്ടിസം ബാധിച്ചവർ ഈ കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രതിവിധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. കൊൽക്കത്തയിലെ ഇന്ത്യൻ ഓട്ടിസം സ്‌കൂളിന്റെ നേതൃത്വത്തിലാണ് കോൺഫറൻസ് . കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: http://www.indiaautismcenter.org/sammilit/registration/