പറവൂർ : സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺബസിൽ കയറിയ രണ്ട് വിദ്യാർത്ഥികളെ പത്ത് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതി​രെ കേസെടുത്തു. പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ കൊല്ലം സ്വദേശി ഹരികുമാറിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഒരു വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകിയിരുന്നു.