തൃക്കാക്കര: കുടിശികയുള്ള രണ്ട് ഗഢു ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം വൈകിയ സാഹചര്യത്തിൽ അടിയന്തിരമായി ഇടക്കാല ആശ്വാസം അനുവദിക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുക, എൻ.പി.എസ്, ജീവനക്കാർക്ക് തുല്യനീതി ഉറപ്പാക്കുക, പി. എസ്.സി.യുടെ വിശ്വാസ്യത ഉറപ്പു വരുത്തുക. ,ഭവന വായ്പ പുനസ്ഥാപിക്കുക , സ്ഥലം മാറ്റ ചട്ടങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിവിൽ സർവീസിന്റെ അതിജീവനത്തിനായി എൻ.ജി.ഒ അസോസിയേഷൻ നിൽപ്പ് സമരം നടത്തുന്നു.കാക്കനാട് കളക്‌ട്രേറ്റിന് മുന്നിൽ ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന നിൽപ്പ് സമരം മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. സമാപന യോഗം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും.