പറവൂർ : ചേന്ദമംഗലം പാലാതുരുത്ത് തിരുവോണം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റേയും ഭാരതീയ നാട്ടുചികിത്സാ വകുപ്പിന്റേയും സഹകരണത്തോടെ ആയുർവേദത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന ആശയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. എ.എം. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ചികിത്സയോടൊപ്പം സൗജന്യ മരുന്നുവിതരണവും നടന്നു.