കൊച്ചി: ഇന്ത്യൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ പിതാവായ ഡോ.വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭാരതീയ വിദ്യാഭവൻ 15 ന് നടത്തുന്ന പരിപാടിയിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ പത്മവിഭൂഷൺ ഡോക്ടർ ജി .മാധവൻനായർ മുഖ്യ നടത്തും. ബഹിരാകാശ സാങ്കേതികവിദ്യ - വിദ്യാഭ്യാസത്തിനും മാനവപുരോഗതിയും എന്നതാണ് വിഷയം. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിലെ സർദാർ പട്ടേൽ സഭാഗൃഹത്തിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി.