mosc
മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ വയോജന ബോധവൽക്കരണ ക്ലാസ്സ് മുനിസിപ്പൽ കൗൺസിലർ കെ.വി.ബിനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ വയോജന ബോധവത്ക്കരണ ക്ലാസ് നടത്തി. മുവാ​റ്റുപുഴ ഐ.എം.എ ഹാളിൽ മുനിസിപ്പൽ കൗൺസിലർ കെ.വി.ബിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ബി. സി. നായർ അദ്ധ്യക്ഷനായി.നഴ്‌സിംഗ് കോളേജ് അസിസ്​റ്റന്റ് പ്രൊഫ. ജിനു കുര്യൻ വാർദ്ധക്യ കാല രോഗങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു .മുവാ​റ്റുപുഴ താലൂക്ക് ആശുപത്രി റിട്ട:നഴ്‌സിംഗ് സൂപ്രണ്ട് ശാന്ത തങ്കപ്പൻ, ജോയി. കെ. മാത്യു പബ്ലിക് റിലേഷൻസ് അസിസ്​റ്റന്റ് മാനേജർ രഞ്ജിത് മോഹനൻ,പബ്ലിക് റിലേഷൻസ് ഓഫീസർ സാലുമോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.