dyfi-paravur
ഡി.വൈ.എഫ്.ഐ പ്രവർത്തകർ കായലിൽ അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.

പറവൂർ : കുഞ്ഞിത്തൈ പ്രദേശത്തെ കായലുകളിലും തോടുകളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നീക്കം ചെയ്തു. കായലിലും തോടുകളിലും ചെറുവഞ്ചികളിൽ സഞ്ചരിച്ചാണ് മാലിന്യം ശേഖരിച്ചത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ വടക്കേക്കര പഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിന് കൈമാറും. പഞ്ചായത്തംഗം സി.ബി. ബിജി, ഇ.ബി. സന്തു, വി.ബി. പ്രേംദാസ്, യദുകൃഷ്ണ, ആകാശ്, ബിബിൻ, അരുൺ എന്നിവർ നേതൃത്വം നൽകി.