കാലടി: ലഹരി വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ കൊറ്റമം ലഹരിവിമുക്ത മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുംപൊതുസമ്മേളനവും നടത്തി. നിലീശ്വരം എസ്.എൻ.ഡി.പി സ്കൂളിൽ നടത്തിയ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.ജെ. അജിത് അദ്ധ്യക്ഷത വഹിച്ചു. സമിതി ജനറൽ കൺവീനർ ഫാ. ഡോ. ജോയ്സ് കൈതക്കോട്ടിൽ, ആർ. ഗോപി, കൺവീനർമാരായ ഇ.ടി. പൗലോസ്, കെ.കെ. വത്സൻ, വർഗീസ് പാലാട്ടി, കെ.ജെ. പോൾ എന്നിവർ പ്രസംഗിച്ചു. അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. തെരുവ് നാടകവും അരങ്ങേറി. ജോയ് അവ്വോക്കാരൻ, ജിബി വർഗീസ്, സി.എസ്. ബോസ് സിന്ദു നൈജു, എന്നിവർ നേതൃത്വം നൽകി. പി. ബെന്നി സ്വാഗതവും ജോളി ഇഞ്ചക്കൽ നന്ദിയും പറഞ്ഞു.