caratte
ട്രഡീഷണൽ കരാട്ടെ സ്‌കൂൾ തല മത്സരങ്ങൾ അമച്വർ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് ജോസ് മാവേലി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ട്രഡീഷണൽ കരാട്ടെ സ്‌കൂൾ തല മത്സരങ്ങൾ ആലുവയിൽ നടന്നു. വേൾഡ് കരാട്ടെ കോൺഫെഡറേഷന്റെ നിർദ്ദേശാനുസരണം മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

വിവിധ വിഭാഗങ്ങളിലായി നവനീത് മഹേഷ്, നിവേദിത വാര്യർ, വൈഷ്ണവ് എം, ഗൗരികൃഷ്ണ എ.എസ്., സൗരവ് എ. എസ്., വി. എ. അക്ഷിത പ്രഭു എന്നിവർ ഒന്നാം സ്ഥാനവും, അശ്വജിത് സുരേഷ്, ഐശ്വര്യ അജയ്, നീരജ് ചന്ദ്രൻ, ആര്യ നന്ദ, ആദിത്യ നായർ, ശ്രേയ വി. എന്നിവർ രണ്ടാംസ്ഥാനവും മുഹമ്മദ് ആസിഫ്, മാധവ് ദാസ്, ഉമേഷ്, ദേവി കൃഷ്ണ, പത്മ പ്രിയ, സിദ്ധാർത്ഥ്, ധനഞ്ജയ് എസ്. ദേവിക മനോജ്, അനശ്വര സുജിത്, അശ്വിൻ ദാമോദർ, മുഹമ്മദ് റിസ്വാൻ, അനിഘ, ശ്രേയ എന്നിവർ മൂന്നാം സ്ഥാനവും നേടി സംസ്ഥാന ടൂർണമെൻറിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഡിസംബർ 21 മുതൽ കറുകുറ്റിയിലാണ് സംസ്ഥാന ടൂർണമെന്റ്.

നേരത്തേ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂളിൽ ആരംഭിച്ച പരിശീലവും മത്സരങ്ങളും അമച്വർ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.