കാലടി: കാലടി മേഖലാ മഹല്ല് ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 15 ന് മിലാദ് സംഗമം 2019 സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മർഹും അബ്ദുൾ ആദിൽ നഗറിൽ (മുസ്ലിം പള്ളിക്ക് എതിർവശം) വൈകിട്ട് 4ന് നടക്കുന്ന സംഗമം കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ് നാസർ അബ്ദുൾ ഹയ്യ് ശിഹാബുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ചെയർമാൻ എ.എം. കോയ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.എം. ഷാജഹാൻ സഖാഫി, ഇ.എ. അബ്ദുൾ സലാം, മൗലവി , ബെന്നി ബെഹന്നാൻ എം.പി, റോജി എം ജോൺ എം എൽ എ, ഫാ.ഡോ.ജോൺ പുതുവ, പ്രൊഫ.എ. സുബ്രഹ്മണ്യ അയ്യർ, അബ്ബാസ് അൽ ഹസനി എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എ.എം. കോയ, കൺവീനർ എം.എ. മീതിയൻകുട്ടി, ട്രഷറർ മുഹമ്മദ് ഹാജി, ജോ. കൺവീനർ കെ.എ. നിയാസ്, അലിയാർ ഹാജി വി.എം. സിറാജ് എന്നിവർ പങ്കെടുത്തു.