ചോറ്റാനിക്കര: തൃപ്പൂണിത്തുറ ഉപജില്ല സ്കൂൾ കലോത്സവത്തിന് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ തുടക്കം കുറിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികദേവി ഉദ്ഘാടനം നിർവഹിച്ചു .മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത് പ്രസാദ് തമ്പി ,ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സുഭാഷ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശലോമി സൈമൺ ,എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സി സജികുമാർ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ബാലകൃഷ്ണൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് മാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത മോഹൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ സുബി,ഫാ.ബേസിൽ ഷാജു , കെ.ടി ജയദേവൻ, വി.എ തമ്പി ,ജസി വർഗീസ് ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് കെ.ടി.മത്തായി പി.ടി എ പ്രസിഡന്റുമാരായ ബാബു എൻ.കെ .വിനോദ് ഇ.ജി ,സിബി മത്തായി കെ.കെ മത്തായി എന്നിവർ സംസാരിച്ചു.