കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലം, വെങ്ങാല പഞ്ചായത്തുകളിലെ എല്ലാ ക്വാറികളും ക്രഷറുകളും നിയമപരമായാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറും ജില്ലാ ജിയോളജിസ്റ്റും വിശദമായ പരിശോധന നടത്തണം. നിയമങ്ങൾ പാലിച്ചും അനുമതികൾ നേടിയുമാണോ പ്രവർത്തനമെന്ന് ഡിസംബർ ആറിനകം വിലയിരുത്തണം.
വിലങ്ങ് കാരുകുളം സ്വദേശിനി മേരി ഏലിയാസ് സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി വീണ്ടും ഡിസംബർ ആറിന് പരിഗണിക്കും. ക്വാറികൾ പരിശോധിക്കാൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ എതിർ കക്ഷികളോട് കോടതി വിശദീകരണം തേടി.