പള്ളുരുത്തി: ഭവാനീശ്വര മഹാക്ഷേത്രത്തിൽ ഗുരുദേവ പ്രാർത്ഥനാ മന്ദിരത്തിൽ പഞ്ചലോഹത്തിൽ തീർത്ത ഗുരുദേവപ്രതിമ സ്ഥാപിക്കുന്നു. 18 ന് ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങ് ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ നിർവഹിക്കും. പുതുതായി നിർമ്മിച്ച പിച്ചള പൊതിഞ്ഞ കൊടിമരത്തിൽ എസ്.ഡി.പി.വൈ പ്രസിഡന്റ് എ.കെ.സന്തോഷ് പതാക ഉയർത്തും.ചടങ്ങിൽ ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, സ്ക്കൂൾ മാനേജർ സി.പി.കിഷോർ തുടങ്ങിയവർ സംബന്ധിക്കും.അയ്യപ്പൻ മാസ്റ്ററുടെ ഓർമ്മക്കായി മകൻ അജിത്താണ് പ്രതിമയും മറ്റും സ്പോൺസർ ചെയ്തിരിക്കുന്നത്. 6 ലക്ഷം രൂപയാണ് ചെലവ്.