kalotsavam
ഉപജില്ലാ സ്‌കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി.കെ അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി:ഉപജില്ലാ സ്‌കൂൾ കലോത്സവം പൂതൃക്ക ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. സംസ്‌കാരിക ഘോഷയാത്രക്ക് ശേഷം ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി.കെ അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായിരുന്നു. ലോഗോ മത്സര വിജയിക്ക് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉപഹാരം സമ്മാനിച്ചു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സി പൗലോസ്, ബിനീഷ് പുല്ല്യാട്ടേൽ, വിജു നത്തുംമോളത്ത്, എൻ. എൻ രാജൻ, ഡോളി സാജു, ഷൈബി ബെന്നി, അനിബെൻ കുന്നത്ത്, പോൾ വെട്ടിക്കാടൻ, സാലി ബേബി, രാജമ്മ രാജൻ, അബ്ദുൾ സലാം, വി. ഒ കൊച്ചുമോൻ, സി. എം ജേക്കബ്, സി .കെ രാജൻ, അനിയൻ പി.ജോൺ, ജി. സുജാത, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു. കലോത്സവം 14ന് സമാപിക്കും.