തോപ്പുംപടി: പുരോഗമന കലാസാഹിത്യസംഘം കൊച്ചി മേഖലാ സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഞെരളത്ത് ഹരിഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.വി.എം. പ്രഭാകരൻ, സിംല കാസിം, നിർമ്മൽ ഘോഷ്, എ.കെ. ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി എൻ.കെ.എം. ഷെരീഫ് (പ്രസിഡന്റ്), സന്തോഷ്‌കുമാർ (സെക്രട്ടറി), പി.ഇ.ഹമീദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.