മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി സ്‌കൂൾ മാനേജർ വി.കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർമാരായ സിന്ധു ഷൈജു, സെലിൻ ജോർജ്, കെ.ജെ.സേവ്യർ, എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, പ്രിൻസിപ്പൽ കെ.കെ.ലത, വൈസ് പ്രിൻസിപ്പൽ വി.എസ്.ധന്യ, പി.ടി.എ.വൈസ് പ്രസിഡന്റ് കെ.ടി.തങ്കക്കുട്ടൻ എന്നിവർ സംസാരിച്ചു. ഉപ ജില്ലയിലെ 56 സ്‌കൂളുകളിൽ നിന്നായി 1800ൽ പരം കലാകാരൻമാർ പങ്കെടുക്കുന്നകലോത്സവം 13ന് സമാപിക്കും.