കോലഞ്ചേരി : പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോൾ വെട്ടിക്കാടൻ അദ്ധ്യക്ഷനായി. ചിത്രരചനാ മത്സര വിജയികൾക്ക് സി.കെ വർഗീസ് സമ്മാനങ്ങൾ നൽകി. കലാകാരൻമാരെ എം.പി. വർഗീസ് ആദരിച്ചു. കെ.കെ. ഏലിയാസ്, ബി. ജയൻ, കെ.എച്ച്. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഐസക്ക് നെല്ലാട് (പ്രസിഡന്റ്), ഡോ. കെ.ആർ. പ്രഭാകരൻ, പി.എൻ. സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാർ), പി.ജി. സജീവ് (സെക്രട്ടറി), എൻ.വി. വാസു, കെ.എ. ശശിധരൻ (ജോയിന്റ്‌ സെക്രട്ടറിമാർ), പോൾ വെട്ടിക്കാടൻ (ട്രഷറർ).