socialissu
എം.സി.റോഡിലെ ഈസ്റ്റ് മാറാടിയിലെ പുതിയ കെ.എസ്.ഇ.ബി.സബ്‌സ്‌റ്റേഷന് സമീപം . സംരക്ഷണ ഭിത്തിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ

മൂവാറ്റുപുഴ:എം.സി.റോഡിലെ ഈസ്റ്റ് മാറാടിയിലെ പുതിയ കെ.എസ്.ഇ.ബി.സബ്‌സ്‌റ്റേഷന് സമീപം സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ കെ.എസ്.ടി.പിയിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. സംരക്ഷണ ഭിത്തിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ആഗസ്റ്റ് 27ലെ കനത്ത മഴയിലാണ് ഈസ്റ്റ് മാറാടിയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത്. സംരക്ഷണ ഭിത്തി തകർന്നതോടെ ഇവിടെ അപകടമേഖലയായി മാറുകയായിരുന്നു. 25 മീറ്ററോളം നീളത്തിൽ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് തകർന്നത്.സെപ്തംബർ 23ന് രാത്രി ഇവിടെ ബൈക്ക് യാത്രക്കാർഅപകടത്തിൽ പ്പെട്ടിരുന്നു