അങ്കമാലി: ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ നാലാം വാർഷികത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ജോസ് തെറ്റയിൽ, പി.ജെ. ജോയി, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ. തുളസി, കെ.വൈ. വർഗീസ്, ജയരാധാകൃഷ്ണൻ, ഷാജു വി. തെക്കേക്കര, ചെറിയാൻ തോമസ്, എം. പി. ലോനപ്പൻ, നീതു അനു, ബിബി സെബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാംസൺ ചാക്കോ, ശാരദ മോഹൻ, കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, അഡ്വ. കെ.എസ്. ഷാജി, സി.ബി. രാജൻ, മാത്യൂസ് കോലഞ്ചേരി, ടി.എം. വർഗീസ്, ഏല്യാസ് കെ. തരിയൻ, ഗ്രേസി റാഫേൽ, കെ. പി. അയ്യപ്പൻ, ടി. പി. ജോർജ് എന്നിവർ പ്രസംഗിച്ചു.