മൂവാറ്റുപുഴ: ആനിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അമ്പുകണ്ടം പാടശേഖരത്തിൽ നെൽകൃഷിആരംഭിച്ചു. വിത്ത് വിതയുടെ ഉത്ഘാടനം ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മർ ,പഞ്ചായത്ത് മെമ്പർമാരായ എം.കെ അജി, ഷിബു, ഗീത ഭാസ്‌കരൻ ,ബാങ്ക് ഭരണസമിതി അംഗങ്ങളായ ഫെബിൻ പി മുസ, രാജു, സീമാ വാമനൻ ബാങ്ക് സെക്രട്ടറി ഉഷാകുമാരി കൃഷി ഓഫീസർ ശ്രീല, പാടശേഖരസമിതി പ്രസിഡന്റ് ജെയിൻ എന്നിവർ സംബന്ധിച്ചു