പള്ളുരുത്തി: ഇടക്കൊച്ചി പ്രദാകരൻ സ്മാരക കലാമന്ദിരം പള്ളുരുത്തിയിൽ നടത്തിയ സൂര്യായനം സമാപന സമ്മേളനം ഇ.കെ. സ്ക്വയറിൽ സിനിമാ താരം സീമാ ജി.നായർ ഉദ്ഘാടനം ചെയ്തു.ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു. കെ.എം.ധർമ്മൻ, വി.കെ.പ്രകാശൻ, അജിതാ പ്രകാശൻ, കെ.ജെ. മൈക്കിൾ, കുമ്പളം വക്കച്ചൻ, ഇടക്കൊച്ചി സലിം കുമാർ, ജോസ് പൊന്നൻ തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.വൽസൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികളുടെ കഥാപ്രസംഗവും ഗസലും അരങ്ങേറി.