അങ്കമാലി: ഭിന്നശേഷിക്കാരായ കുട്ടികളോട് തുറവൂർ പഞ്ചായത്ത് അധികൃതരുടെറെ നീതിനിഷേധത്തിനെതിരെ കിടങ്ങൂർ അൽഫോൻസ് സദൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുംരക്ഷിതാക്കളും പെയ്ഡിന്റെ നേതൃത്വത്തിൽ തുറവൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഫാ.റോയി വടക്കേൽ ഉദ്ഘാടനം ചെയ്തു. എം.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം ജോർജ്, ജോസഫ് ജോണി,പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, എം.പി മാർട്ടിൻ, ജോർജ് സ്റ്റീഫൻ, വി.വി വിശ്വനാഥൻ, റോസമ്മ ജാക്കി എന്നിവർ പ്രസംഗിച്ചു.