മൂവാറ്റുപുഴ: ഒറ്റയ്ക്ക് താമസിക്കുന്നവരും സാമൂഹ്യമായി പിന്നാക്കാവസ്ഥയിലുമുള്ളവർക്കായി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ വാരാചരണം 16ന് രാവിലെ 10ന് ആവോലി ഗ്രാമപഞ്ചായത്തിൽ വച്ച് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ മിഷന്റെ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 15 മുതൽ 21 വരെ വാരാചരണം . ഒറ്റയ്ക്കാവുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുയാണ്. .വാർദ്ധക്യത്തെ തുടർന്നുള്ള ശാരീരിക അവശതകൾക്കിടയിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനോ, അസുഖം ബാധിക്കുമ്പോൾ മരുന്ന് വാങ്ങി കഴിക്കുന്നതിനോ കഴിയാതെ ശരീരവും മനസും തളരുന്ന സാഹചര്യത്തിൽ തുണയും പരിചരണവും നൽകുകയാണ് ലക്ഷ്യം.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന സർവേ
ജില്ലയിൽ 1054
പൈങ്ങോട്ടുർ പഞ്ചായത്ത് 13
പോത്താനിക്കാട് 1
വാളകം 4
മാറാടി 4
മഞ്ഞള്ളൂർ 7
കല്ലൂർക്കാട് 8
ആരക്കുഴ 4
ആയവന 10
ആവോലി 3
പോത്താനിക്കാട് 1
മൂവാറ്റുപുഴ നഗരസഭ 7
പകൽവീടും സ്നേഹ ഊണും
ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെ കുടുംബശ്രീ അയൽക്കൂട്ടം, യുവജനങ്ങളെ വായനശാലസാംസ്‌കാരിക സ്ഥാപനങ്ങൾ, വൃദ്ധജനങ്ങളെ വയോജന അയൽകൂട്ടങ്ങൾ, പകൽ വീടുകൾ എന്നിവയുമായി ബന്ധപ്പെടുത്തും. ഇവർക്ക് മാനസീക ഉല്ലാസത്തിന് സംവിധാനമൊരുക്കും. ഉപജീവന മാർഗങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർക്ക് അതിനുള്ള പ്രേരണയും, പരിശീലനവും നൽകും. ഇവരെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഭക്ഷണം ലഭ്യമല്ലാത്ത ഗുണഭോക്താക്കൾക്ക് അയൽകൂട്ടങ്ങളുടെ നേതൃത്വത്തിൽ സ്‌നേഹ ഊണ് എന്ന പേരിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഉല്ലാസ യാത്രകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. മിനി പകൽ വീടുകൾ ഒരുക്കി കൂട്ടായ്മയും സൃഷ്ടിക്കും.