അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൽ സൗജന്യ പി. എസ്. സി പരീക്ഷാ കോച്ചിംഗ് ആരംഭിച്ചു.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ലാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ് കൺവീനറുമായി രൂപീകരിച്ചിട്ടുള്ള കരിയർ വിദഗ്ദ്ധർ അടങ്ങുന്ന ഫാക്കൽറ്റി ബോർഡാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9400992595.