കൊച്ചി : യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ശതാബ്ദി ആഘോഷങ്ങൾ റീജിയണിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. റീജണൽ മേധാവി എ. കൃഷ്ണസ്വാമി, ഉപമേധാവി ആനി ഡയസ് എന്നിവർ നേതൃത്വം നൽകി. രാജേന്ദ്രമൈതാനിൽ നിന്ന് എംജി റോഡിലെ റീജിയണൽ ഓഫീസിലേയ്ക്ക് ജീവനക്കാരുടെ കൂട്ടനടത്തവും സംഘടിപ്പിച്ചു.
ജില്ലയുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന് 72 ശാഖകൾ, മൂവാറ്റുപുഴ നെല്ലാടിൽ തൊഴിൽ പരിശീലന കേന്ദ്രം, ആലുവയിൽ സ്റ്റാഫ് ട്രെയിനിംഗ് സെന്റർ എന്നിവയുമുണ്ട്.