മൂവാറ്റുപുഴ: വൈറസ് ബാധമൂലമുണ്ടാകുന്ന മാരകരോഗങ്ങൾക്ക് ഔഷധങ്ങൾ കണ്ടെത്താൻആധുനിക രസതന്ത്രത്തിന്റെ സർവ്വസാദ്ധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി ശാസ്ത്രജ്ഞൻ ഡോ. ജൂബി ജോൺ പറഞ്ഞു. നിർമ്മല കോളേജ് മുൻ പ്രിൻസിപ്പലും രസതന്ത്രവിഭാഗം അദ്ധ്യാപകനുമായിരുന്ന ഫാ. മാത്യു തൊട്ടിയിലിന്റെ സ്മരണാർത്ഥം രസതന്ത്ര വിഭാഗം സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലും, ശാസ്ത്രപരീക്ഷണരംഗത്തും അതിവേഗം വളരുന്ന ഇന്ത്യയിൽ ചെലവുകുറഞ്ഞ രീതിയിൽ ഗുണമേൻമയുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്ന് ഡോ. ജൂബി ജോൺ അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. ഫിലിപ്പ് അഗസ്റ്റിൻ, കോളേജ് ബർസാർ റവ. ഫാ. ഫ്രാൻസിസ് കണ്ണാടൻ, കെമിസ്ട്രി വിഭാഗം പൂർവ്വാദ്ധ്യാപകനായിരുന്ന പ്രൊഫ. പി. സി. ജോസഫ് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ എമി ടോമി, ഡോ. ജ്യോതിഷ് കുത്തനാപ്പിള്ളിൽ, പ്രൊഫ. ആൻസ് മരിയ തോമസ്, പ്രൊഫ. മാത്യുസ് മനയാനി, ഡോ. ജ്യോതി പി. ആർ., ഡോ. അജിതാ എ. ആർ., ജോയ്‌സി ജോർജ്ജ് എന്നിവർ നേതൃത്വം നൽകി..