jinson

മൂവാറ്റുപുഴ: കൺപോളയിൽ അണലിയുടെ കടിയേറ്റ ഒമ്പതാംക്ലാസ് വിദ്യാർത്ഥി അപകട നില തരണം ചെയ്തു. മൂവാറ്റുപുഴ കദളിക്കാട് പാറയ്ക്കൽ വീട്ടിൽ അഗസ്റ്റിന്റെ മകൻ ജിൻസൺ ജസ്റ്റിനാണ് മുവാറ്റപുഴ ചാരീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള ബാത്ത് റൂമിൽ നിന്നും കുളികഴിഞ്ഞ് പുറത്തേക്കിറങ്ങിയ ജിൻസൺ അഴയിൽ കിടന്ന ഷർട്ട് എടുത്തപ്പോൾ പാമ്പ് കൺപോളയിൽ കടിക്കുകയായിരുന്നു.. ജസ്റ്റിൻ പാമ്പിനെ പിടിച്ച് താഴെയിട്ടു.ഓടിയെത്തിയ മാതാവ് ഉടൻ ആശുപത്രിയിലെത്തിച്ചതാണ് ജിൻസന് രക്ഷയായത്. ഡോ. അജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണത്തിനും ചികിത്സക്കും വിധേയമാക്കി. തലച്ചോറിലേക്ക് വിഷം വേഗത്തിൽ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. 30 ഡോസ് പ്രതിരോധ മരുന്ന് നൽകി.അപൂർവമായാണ് ഇത്തരത്തിൽ മരുന്ന് നൽകേണ്ട സാഹചര്യം ഉണ്ടാകുന്നതെന്ന് ഡോക്ടർ അജി പറഞ്ഞു. വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് ജിൻസൺ. വിഷചികിത്സക്ക് പ്രത്യേക ചികിത്സ നൽകുന്ന ആശുപത്രിയാണ് ചാരീസ് മെഡിക്കൽ മിഷൻ.