m-m-mani
ഫയർ സർവീസ് അസോസിയേഷൻ എറണാകുളം മേഖലാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേരള ഫയർ സർവീസ് അസോസിയേഷൻ എറണാകുളം മേഖലാ സമ്മേളനം കുറുപ്പംപടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. മേഖലാ പ്രസിഡന്റ് അനീഷ് പി ജോയി അദ്ധ്യക്ഷത വഹിച്ചു. കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അജിത്കുമാർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഫയർസർവീസ് എറണാകുളം റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജു, ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി, കെ.എഫ്.എസ്.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്. ബിജോയ്, വൈസ് പ്രസിഡന്റ് മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അനീഷ് പി ജോയി (പ്രസിഡന്റ്), സുനിൽകുമാർ (വൈസ് പ്രസിഡന്റ്), പി.എം. റഷീദ് (സെക്രട്ടറി), സന്ദീപ് മോഹൻ (ട്രഷറർ), ജിജോ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.