me
കേരള മീഡിയ അക്കാഡമി ഫിലിം ക്ളബ് മധുപാൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: സ്വാതന്ത്ര്യമുണ്ടെന്ന് കരുതി എന്തും ആവിഷ്കരിക്കാൻ സാധിക്കില്ലെന്നും കലാകാരൻമാരും സമൂഹവും തമ്മിൽ കൊടുക്കൽ വാങ്ങലുകൾക്ക് അവസരമുണ്ടാകണമെന്നും സംവിധായകൻ മധുപാൽ പറഞ്ഞു. കേരള മീഡിയ അക്കാഡമിയുടെ ഫിലിം ക്ളബ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മധുപാൽ പുരസ്കാരങ്ങൾ സമ്മാനിച്ചു . അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. ശങ്കർ, അസി.സെക്രട്ടറി പി.സി. സുരേഷ്‌കുമാർ, വിനീത, കെ. ഹേമലത എന്നിവർ സംസാരിച്ചു.