പെരുമ്പാവൂർ: വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളിയിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതോത്തര കനക ജൂബിക്ക് തുടക്കമായി. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അങ്കമാലി ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മോർ അഫ്രേം തിരുമേനി അദ്ധ്യക്ഷത വഹിച്ചു.ഡോ: എബ്രഹാം മോർ സേവേറിയോസ് മെത്രാപോലീത്ത മുഖ്യ പ്രഭാഷണവും,വൈദീകരായ ഫാ:ജേക്കബ് പുലക്കുടി,ഫാ: പൗലോസ് കുഴിക്കാട്ടിൽ എന്നിവരെ ആദരിച്ചു.വനിതാസമാജം പ്രവർത്തകയായ അന്നമ്മയെ മാത്യൂസ് മോർ അന്തിമോസ് തിരുമേനി ആദരിച്ചു.വിവാഹ ധനസഹായ വിതരണം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു.മാർഗംകളിക്ക് നേതൃത്വം നൽകിയ ജെന്നി സാജുവിന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ,വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി,ടെൽക്ക് ചെയർമാൻ എൻ. സി. മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സീന ബിജു പി.പി. അവറാച്ചൻ എന്നിവർ പ്രസംഗിച്ചു.