കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ പേവിഷബാധയേറ്റ നായയുടെ അക്രമത്തിൽ ആറ് പേർക്ക് കടിയേറ്റു. കൂടാതെ നിരവധി വളർത്ത് മൃഗങ്ങളേയും അക്രമിച്ചു. ശനി ഞായർ ദിവസങ്ങളിലാണ് സംഭവം നടന്നത്. കൂഴൂർ പുത്തൻപുരിൽ വർഗീസ്കുട്ടി,പുൽപ്പാറയിൽ പി.സി. ജോർജ്ജ്, ചിറപ്പുറത്ത് പീതാംബരൻ, വാത്യാപ്പിള്ളിൽ ജോർജ്ജ്കുട്ടി, മാങ്കുടിയിൽ ചിന്നമ്മ എന്നിവരെ നായയുടെകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയാണ് ചിന്നമ്മയെ കടിച്ചത്. തീയറ്റർപടി ഭഗത്ത് നിന്ന് വന്ന് നായയാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. പോത്തനാട്ടിൽ പി.കെ. ജയന്റെ ഗർഭിണിയായ പശുവിനേയും, ഒരുവയസ്സുള്ള കിടാവിനേയും, പോത്തനാട്ടിൽ കുഞ്ഞപ്പന്റെ കറവ ആടിനേയും നയ അക്രമിച്ചു. ആത്താനിക്കൽ സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന നിരവി നായ്ക്കളെയും കടിച്ച് പരിക്കേൽപ്പിച്ചിച്ചിട്ടുണ്ട്. സംഭവത്തിൽ നാട്ടുകാർ പരിഭ്രാന്തരാണ്. സംഭവം നടന്ന് പഞ്ചായത്തിൽ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സ്കൂൾ പ്രദേശമായ ആത്താനിക്കൽ ഭഗത്ത് 30 ഓളം നായകൾ ഗ്രൗണ്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്. സകൂളിലെത്തുന്ന കുട്ടികൾക്കും ഇത് ഭീഷണി ആയിരിക്കുകയാണ്.