കൊച്ചി: വിശ്വകർമ്മ കലാസാഹിത്യസംഘം വികാസ് രണ്ടാം വാർഷികവും പ്രണവം മെഗാഷോയും ജനുവരി 5 ന് ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്ര മൈതാനിയിൽ നടക്കും. രാവിലെ മുതൽ കലാപ്രകടനങ്ങൾ, ചിത്രശില്പപ്രദർശനം, വൈകിട്ട് മെഗാഷോ എന്നിവ സംഘടിപ്പിക്കും. വിശ്വകർമ്മജരിലെ കലാകാരന്മാർക്ക് വിശ്വപ്രതിഭാ പുരസ്കാരവും സമർപ്പിക്കും.
പരിപാടിയുടെ നടത്തിപ്പിന് വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ ചെയർമാനും വികാസ് സെക്രട്ടറി അനിൽ ബാലകൃഷ്ണൻ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.