ഡോൺബോസ്കോ ക്വിസ് മത്സരത്തിലെ വിജയികളായ വടുതല ചിൻമയ സ്കൂൾ വിദ്യാർത്ഥികൾ
കൊച്ചി: ഡോൺ ബോസ്കോ കൊച്ചി നടത്തിയ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ വടുതല ചിൻമയവിദ്യാലയം വെൽകെയർ റോളിംഗ് ട്രോഫി കരസ്ഥമാക്കി. വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനം നേടി, ചോയ്‌സ് പബ്ലിക്‌സ്കൂളും ഭവൻസ് ആദർശവിദ്യാലയവും മൂന്നാം സ്ഥാനക്കാരായി.