കൊച്ചി: അന്താരാഷ്‌ട്ര പ്രമേഹ ദിനത്തോടനുബന്ധിച്ച് കലൂർ ശ്രീരാമകഷ്ണാശ്രമത്തിൽ നാളെ (വ്യാഴം) സൗജന്യ പ്രമേഹപരിശോധനയും ഔഷധരഹിത സുജോക് ചികിത്സയും നടത്തും. രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്യാമ്പ്. ശ്രീരാമകൃഷ്ണസേവാശ്രമത്തിന്റെയും മാ കെയർ ഡയഗ്‌ണോസ്റ്റിക് സെന്ററിന്റെയും ബീസ്മൈൽ സുജോക് ക്ളിനിക്കിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ഫോൺ: 9446508024.