മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമതിയുടെ അഴിമതിക്കും,കെടുകാര്യസ്ഥതക്കും, സ്വജനപക്ഷപാതത്തിനുമെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ‌ഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ജനകീയമാർച്ചും,പ്രതിഷേധ ധർണ്ണയും നടത്തും. പായിപ്ര കവലയിൽ നിന്ന് ആരംഭിക്കുന്ന ജനകീയമാർച്ച് പഞ്ചായത്ത് ആഫീസിനു മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ ധർണ്ണ മുൻ എം.പി. അഡ്വ. ജോയ്സ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും.