കിഴക്കമ്പലം: സവാള വിലയെ പിടിച്ചു കെട്ടിയ മലയിടം തുരുത്ത് ബാങ്ക് പച്ചക്കറി വിലയെ മെരുക്കാനും തുടങ്ങി. പച്ചക്കറി വില അടിയ്ക്കടി ഉയർന്ന് ജനജീവിതം ദുസഹമായതോടെയാണ് ബാങ്കിന്റെ സഹകരണ വെജിറ്റബിൾ മാർക്കറ്റു വഴി വില കുറച്ച് വില്പന തുടങ്ങിയത്. ഉല്പാദകരിൽ നിന്നും ഇടനിലക്കാരില്ലാതെ ബാങ്ക് പ്രതിനിധികൾ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. തമിഴ് നാട്ടിലും,കർണാടകയിലുമുള്ള മലയാളികളുടെ സഹ‌ായത്തോടെയാണ് കർഷകരുമായി ബന്ധപ്പെടുന്നത്. കർഷകരിൽ നിന്നും കൃഷിയിടത്തിൽ നേരിട്ടെത്തി ശേഖരിച്ചതിനാൽ മാർക്കറ്റിൽ എത്തിക്കേണ്ട വാഹന വാടകയടക്കം കർഷകർ കുറച്ചു നല്കുന്നതാണ് വില കുറയാൻ കാരണം. പൊതു വിപണിയേക്കാൾ വൻ വിലക്കുറവിലാണ് വില്പന.

മലയിടംതുരുത്ത് സഹകരണ മാർക്ക​റ്റ് പച്ചക്കറി വില വിവരം

ക്യാര​റ്റ് 30 വെണ്ട 20
പയർ 30 പച്ച പയർ 40
പാവക്ക 30 തക്കാളി 25
ബീൻസ് 30 കൊത്തമര 20
കൂർക്ക 35 പടവലം 20
വെള്ളരിക്ക 20 പീച്ചിങ്ങ 20
നെല്ലിക്ക 40 നാരങ്ങ 40
മാങ്ങ 30 കോവക്ക 20
മുളക് 40 ഉണ്ടമുളക് 30
ബീ​റ്റ്റൂട്ട് 20 ഏത്ത കായ 20

ഉരുള കിഴങ്ങ് 30 വെളുത്തുള്ളി 150
ചെറിയ ഉള്ളി 40 ഇഞ്ചി 60
മത്തൻ 16 കുമ്പളങ്ങ 16
ചുരക്ക 16 ചേന നാടൻ 24

ചേന വരവ് 20 കത്രിയ്ക്ക 20
ക്വാളി ഫ്ലവർ 20 കാബേജ് 20
റാഡിഷ് 20 സവാള 50 വലുത്
സവാള മീഡിയം 40 ചെറുത് 20
സാമ്പാർ കി​റ്റ് 1.5 കിലോ 40