പെരുമ്പാവൂർ: നിയോജക മണ്ഡലത്തിൽ അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ഹൃദയത്തിൽ നിന്നൊരു കൂട് പദ്ധതിയുടെ ഭാഗായി മൂന്നാമത്തെ വീടിന്റെ കല്ലിടൽ കർമ്മം ബെന്നി ബെഹന്നാൻ എം.പിയും ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേർന്ന് നിർവഹിച്ചു. വെങ്ങോല സ്വദേശിയായ പൗലോസ് തേപ്പാല സ്‌പോൺസർ ചെയ്ത വീട് വേങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചിറങ്ങറരമോളം പി. മുരുകനു വേണ്ടി നിർമ്മിച്ചാതാണ്.
ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഒ.ദേവസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, റവ. ഫാ. വർഗീസ് മണ്ണാറുപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ ചാക്കപ്പൻ, ബിജു എം. ജേക്കബ്ബ്, ഒ.സി കുര്യാക്കോസ്, റോയി വർഗീസ്, എൽദോ ചെറിയാൻ, വേങ്ങൂർ ദുർഗ്ഗാ ദേവി ക്ഷേത്ര സമിതി പ്രസിഡന്റ് എം.ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.