പെരുമ്പാവൂർ:ഗുരു നിത്യ ചൈതന്യയതി യുടെ പേരിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.വിദ്യാഭ്യാസം,കല,സാഹിത്യം,ശാസ്ത്രം എന്നീ നാലു മേഖലയിൽ നിന്നുമാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.ഡോ: കുഞ്ഞുമുഹമ്മദ് പുലവത്ത്,ആരതി വിശ്വനാഥൻ,അപർണ്ണ സുരേഷ്(വിദ്യാഭ്യാസം)ശാലിനി പ്രദീപ്,ഗോപി മംഗലത്ത്,ശ്രുതി കെ.എസ് (കലാരംഗം),പി.കെ മുരളീധരൻ ആനാപ്പുഴ,ഷാജി മാലിപ്പാറ,ഉല്ലല ബാബു (സാഹിത്യ രംഗം),ഡോ: വി. സജീവ് കുമാർ എന്നിവർ പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി.റിട്ട: ജില്ലാ ജഡ്ജ് വി.എൻ സത്യാനന്ദൻ,പ്രൊഫ: ആർ അനിലൻ,നിഷാന്ത് പി.വി എന്നിവരടങ്ങിയ ജൂറി യാണ് പ്രതിഭകളെ പ്രഖ്യാപിച്ചത്.
നവംബർ 16 ന് രാവിലെ 9.30 ന് പെരുമ്പാവൂർ വൈ. എം. സി. എ ഹാളിൽ നടക്കുന്ന നാരായണ ഗുരുകുലം സ്റ്റഡിസർക്കിളിന്റെ വാർഷിക സമ്മേളനത്തിൽ ജസ്റ്റീസ് പി. മോഹൻദാസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.