പെരുമ്പാവൂർ: ഗതാഗത കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന പെരുമ്പാവൂർ നഗരത്തിലെ കാലടി കവലയിൽ ഫ്‌ളൈഓവർ നിർമ്മിക്കണമെന്ന് ബി.ഒ.സി. റസിഡന്റ് അസോസിയേഷൻ കുടുംബ സംഗമം ആവശ്യപ്പെട്ടു.കുടുംബ സംഗമം ബെന്നി ബഹനാൻ എം. പി. ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എം. എ. മൊയിതീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.എൽദോസ് കുന്നപ്പിള്ളി എം. എൽ. എ മുതിർന്ന പൗരന്മാരെ ആദരിച്ചു.ടെൽക്ക് ചെയർമാൻ അഡ്വ: എൻ. സി. മോഹനൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ,കൗൺസിലർമാരായ വൽസല രവികുമാർ,മോഹൻ ബേബി,സെക്രട്ടറി കെ ആർ ജയപ്രകാശ്,എ. കൃഷ്ണൻ,സാജു ഇട്ടൻ,വറുഗീസ് പോൾ,ടി.സി. ജോസ് എന്നിവർ പ്രസംഗിച്ചു.