അങ്കമാലി: അങ്കമാലി ബ്‌ളോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കറുകുറ്റി ഡിവിഷനിൽ സ്‌കിൽസ് എക്‌സലൻസ് സെമിനാറും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു.
കെ.എ.എസ് പരീക്ഷ, പി.എസ്.സി പരീക്ഷകൾ എന്നിവയെക്കുറിച്ച് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് , കരിയർ വിദഗ്ധൻ വിമൽ വിദ്യാധരൻ എന്നിവർ ക്‌ളാസെടുത്തു.
കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര., വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്‌ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി. ജോർജ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.കെ. അരുൺകുമാർ, കുഞ്ഞമ്മ ജേക്കബ്, ബാബു സാനി, അംഗങ്ങളായ പി.കെ. ബാലകൃഷ്ണൻ, ഷൈബി പോളി, ജാസ്മിൻ സാബു., കെ.പി. പോളി, പി.ജെ സ്‌കറിയ, സി.പി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.