മൂവാറ്റുപുഴ: 2020 മെയിൽ നടക്കുന്ന ഐ. എ. എസ് പ്രിലിമിനറി പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി രാജ്യത്തെ മികച്ച ഐ. എ. എസ് കോച്ചിംഗ് ശൃംഖലയായ എ. എൽ. എസ്, ഐ. എ. എസും. മൂവാറ്റുപുഴ നിർമ്മല കോളേജും സംയുക്തമായി പുതിയ ബാച്ച് ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിക്കുന്നതുവരെ റെഗുലർ ക്ലാസ് ഉണ്ടാകും. 20000 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങൾ ഉൾപ്പെടുന്ന പ്രത്യേക പാക്കേജും സൗജന്യമായി ലഭിക്കും. വിദ്യാർത്ഥികൾ മൂവാറ്റുപുഴ നിർമ്മല കോളേജിലെ എം. സി. എ ബ്ലോക്കിലെ മൂന്നാം നിലയിലുള്ള ഓഫീസുമായി ബന്ധപ്പെടണം
ഫോൺ: 9142396705, 8848852367