കോതമംഗലം: പെൺകുട്ടികളുടെ പോൾവാട്ടിൽ തിളങ്ങിയത് മണീട് ഗവ.വി.എച്ച്.എസ്.എസും മാർബേസിൽ എച്ച്.എസ്.എസും. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മണീടിന്റെ ബ്ലസി കുഞ്ഞുമോൻ 2.50മീറ്റർ ചാടിക്കടന്ന് സ്വർണം സ്വന്തമാക്കി. പ്ലസ്ടു വിദ്യാർത്ഥിനിയായ ബ്ലസി കഴിഞ്ഞ തവണ നടന്ന സ്റ്റേറ്റ് സ്‌കൂൾ മീറ്റിൽ വെള്ളി നേടിയിരുന്നു. റാഞ്ചിയിൽ വച്ച് നടന്ന ജൂനിയർ മീറ്റിലും ഗുണ്ടൂരിൽ നടന്ന ജൂനിയർ നാഷണൽ അത്‌ലറ്റിക് മീറ്റിലും വെള്ളി നേടിയിരുന്നു. മാർബേസിലിലെ റോസ് മരിയയ്‌ക്കാണ് വെള്ളി.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ മാർ ബേസിലിന്റെ ആതിര എ നായർ സ്വർണവും സ്‌നേഹ എൽദോ വെള്ളിയും കരസ്ഥമാക്കി. കഴിഞ്ഞ നാഷണൽ സ്‌കൂൾ മീറ്റിൽ വെള്ളിയും സ്റ്റേറ്റ് മീറ്റിൽ സ്വർണവും ആതിര നേടിയിരുന്നു.