മൂവാറ്റുപുഴ: കേരളകൗമുദി മൂവാറ്റുപുഴ ലേഖകനും ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ പായിപ്ര ചെട്ടുകുടിയിൽ സി.കെ. ഉണ്ണിയുടെയും എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പുഷ്പാ ഉണ്ണിയുടെയും മകൾ അശ്വതിയും കോതമംഗലം അമ്പലപ്പറമ്പ് ഈന്തങ്ങൽ അയ്യപ്പൻകുട്ടിയുടെയും ഷൈലയുടെയും മകൻ ജിബുവും വിവാഹിതരായി.
മുൻ എം എൽഎമാരായ ഗോപി കോട്ടമുറിക്കൽ, ജോണി നെല്ലൂർ, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ. പി എം. ഇസ്മായിൽ, നഗരസഭ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ പി.ആർ.. മുരളീധരൻ, ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ്, വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാജേഷ്, എഴുത്തുകാരായ പായിപ്ര രാധാകൃഷ്ണൻ, നളിനി ബേയ്ക്കൽ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. സുനിൽകുമാർ, പ്രസിഡന്റ് അൻവർ, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പർ കെ.എം. ബാബു, ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, പ്രസിഡന്റ് പി.ആർ. രഘു തുടങ്ങിയവർ സന്നിഹിതരായിരുന്നു.