കാലടി: കാഞ്ഞൂർ പാറപ്പുറത്ത് നിന്ന് പെരിയാറിന് കുറുകെ നിർമ്മിക്കുന്ന വല്ലംകടവ് പാലത്തിന്റെ നിർമ്മാണം ഉടനെ പുനരാരംഭിക്കണമെന്ന് കേരള ശാന്തിസമിതി കാഞ്ഞൂർ യൂണിറ്റ് ആവശ്യപ്പെട്ടു. 16 ന് വൈകിട്ട് ശ്രദ്ധക്ഷണിക്കൽ സമരം നടത്തുമെന്ന് ശ്രീ മൂലനഗരം യൂണിറ്റ് പ്രസിഡന്റ് ജോസഫ് നടുപ്പറമ്പിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ദേവസിക്കുട്ടി പടയാട്ടിൽ, പി.ഐ. നാദിർഷാ, ഡേവിസ് ചക്കാലക്കൽ, രാജേശ്വരി മോഹൻദാസ്, ഡോ.സി.എസ്. രവീന്ദ്രൻ, ഡേവീസ് പാലിമറ്റം എന്നിവർ പങ്കെടുക്കും.